Thursday, 23rd January 2025
January 23, 2025

പേര്‍ളി ഗര്‍ഭിണിയല്ല..ആകുമ്ബോള്‍ ഞങ്ങള്‍ അറിയിക്കാം ; തുറന്ന് പറഞ്ഞ് ശ്രീനിഷ്

  • January 28, 2020 8:00 pm

  • 0

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.ഇപ്പോഴിതാ താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. ഇതിന് മറുപടിയുമായി ശ്രീനിഷ് രംഗത്ത് എത്തിയിട്ടുണ്ട്.

ഇന്നലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ പേര്‍ളി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പരന്നിരുന്നു. പക്ഷെ ഇതേ പറ്റി പേര്‍ളിയോ ശ്രീനിഷോ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഒന്നും പറഞ്ഞില്ലായിരുന്നു.

ഇപ്പോഴിതാ ഇതിന്റെ സത്യവസ്ഥ ശ്രീനിഷ് പറഞ്ഞിരിക്കുകയാണ്. ശ്രീനിഷ് പറഞ്ഞത് ഇതാണ് ഈ വാര്‍ത്തകള്‍ സത്യമല്ല..റൂമറുകളില്‍ വീഴാതിരിക്കുക..ഞങ്ങള്‍ എല്ലാ സന്തോഷ നിമിഷങ്ങളും ഞങ്ങളുടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്..സമയം ശരി ആകുമ്ബോള്‍ ഇതും അറിയിക്കും.’ ഇതായിരുന്നു ശ്രീനിഷിന്റെ വാക്കുകള്‍.

ഇരുവര്‍ക്കും ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ ഒത്തിരി പേര് എത്തിയിരുന്നു. എല്ലാരും ശ്രീനിഷിന്റെ വാക്കുകള്‍ കേട്ടതോടെ പോസ്റ്റുകള്‍ റിമൂവ് ചെയ്തു. ഇരുവരുടെയും ഫാമിലി ആണ് പേര്‍ളി ഗര്ഭിണിയായ വിവരം പുറത്ത് വിട്ടതെന്നാണ് ന്യൂസ് പരന്നത്. എന്തായാലും പേര്‍ളി ശ്രീനിഷ് ഫാന്‍സ്‌ താരങ്ങള്‍ക്ക് വലിയ പിന്തുണ ആണ് നല്‍കുന്നത്.