Thursday, 23rd January 2025
January 23, 2025

ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയിന്‍ നിഗത്തിന്റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍

  • January 27, 2020 5:00 pm

  • 0

കൊ​ച്ചി: ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും ത​മ്മി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. മു​ട​ങ്ങി​യ സി​നി​മ​ക​ള്‍​ക്ക് ഷെ​യ്ന്‍ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം അ​മ്മ ത​ള്ളി​യ​തോ​ടെ​യാ​ണ് ച​ര്‍​ച്ച അ​ല​സി​യ​ത്. ച​ര്‍​ച്ച​ക​ള്‍ തു​ട​രു​മെ​ന്ന് ഇ​ട​വേ​ള ബാ​ബു​വും ബാ​ബു​രാ​ജും അ​റി​യി​ച്ചു.

അ​മ്മ​യു​ടെ നി​ര്‍​ദ്ദേ​ശം അ​നു​സ​രി​ച്ച്‌ ഷെ​യ്ന്‍ ഉ​ല്ലാ​സംസി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി ന​ല്‍​കി​യി​രു​ന്നു. അ​തി​ന് ശേ​ഷം ന​ട​ന്ന അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച​യി​ല്‍ പ്ര​ശ്ന​പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ധ​രി​ച്ച​ത്എ​ന്നാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ വാ​ശി​പി​ടി​ച്ച​തോ​ടെ ച​ര്‍​ച്ച വ​ഴി​മു​ട്ടു​ക​യാ​യി​രു​ന്നു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ എ​ത്ര​യോ സി​നി​മ​ക​ള്‍ മു​ട​ങ്ങു​ക​യും വൈ​കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​മ്മ ഭാ​ര​വാ​ഹി​ക​ള്‍ ചോ​ദി​ച്ചു. അ​പ്പോ​ഴൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കീ​ഴ്‌വ​ഴ​ക്കം കൊ​ണ്ടു​വ​രു​ന്ന​തി​നെ അ​മ്മ ഭാ​ര​വാ​ഹി​ക​ള്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. നി​ര്‍​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ഇ​നി​യു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​മ്മ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി കൂ​ടി​യ ശേ​ഷ​മേ തീ​രു​മാ​നി​ക്കാ​ന്‍ ക​ഴി​യൂ എ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വി​ല​ക്ക് നി​ല​നി​ല്‍​ക്കു​മ്ബോ​ള്‍ ഷെ​യ്നി​ന് പു​തി​യ ചി​ത്ര​ത്തി​നാ​യി അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ നി​ര്‍​മാ​താ​ക്ക​ളു​ണ്ടെ​ന്ന് ന​ട​ന്‍ ബാ​ബു​രാ​ജ് പ​റ​ഞ്ഞു. നി​ര്‍​മാ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ ഭി​ന്ന​ത​യു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന് അ​മ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഇ​ട​വേ​ള ബാ​ബു, ബാ​ബു​രാ​ജ്, ടി​നി​ടോം എ​ന്നി​വ​രാ​ണ് അ​മ്മ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ ച​ര്‍​ച്ച​യ്ക്ക് എ​ത്തി​യ​ത്.