Saturday, 26th April 2025
April 26, 2025

സ്‌കൂള്‍ മാനേജര്‍ ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളെ ചീത്തവിളിച്ചു; പ്രധാനാധ്യാപികയെ ഉപരോധിച്ച്‌ വിദ്യാര്‍ത്ഥികള്‍

  • January 27, 2020 2:00 pm

  • 0

തിരുവനന്തപുരം: കാരക്കോണം പരമുപ്പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. സ്‌കൂള്‍ മാനേജര്‍ ക്ലാസ്സില്‍ കയറി കുട്ടികളെ ചീത്തവിളിച്ചതോടെയാണ് പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥികള്‍ ഉപരോധ സമരം നടത്തിയത്.
മുമ്ബ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും മുട്ടിന്മേല്‍ നിര്‍ത്തിയതിനും മാനേജര്‍ക്കും ഭര്‍ത്താവിനും എതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സ്‌കൂള്‍ മാനേജര്‍ ജ്യോതിഷ്മതിക്കും ഭര്‍ത്താവ് വിജയകുമാറിനും എതിരെയായിരുന്നു കേസ്.

അന്ന് മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് ദളിത് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജര്‍ അധിക്ഷേപിച്ചെന്നും മര്‍ദ്ദിച്ചെന്നുമായിരുന്നു കേസ്മാനേജരും ഭര്‍ത്താവും വിദ്യാര്‍ത്ഥികളെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് അന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.