അട്ടപ്പാടി മഞ്ചക്കണ്ടി ഏറ്റുമുട്ടൽ; കൂടുതല്‍ ദൃശ്യങ്ങൾ പുറത്ത്
November 2, 2019 10:00 am
0
അട്ടപ്പാടി മഞ്ചക്കണ്ടി വനത്തിലെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. പോലീസ് ഇന്‍ക്വസ്റ്റ് നടപടിക്കിടെയുണ്ടായ വെടിവെപ്പിന്റെയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന്റെയും ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ കൃത്യമായി മാവോയിസ്റ്റ് സംഘടന തന്നെ പുറത്തുവിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ ഒന്നരമണിക്കൂറോളം നീണ്ടുവെന്നായിരുന്നു പോലീസിന്റെ വാദം.
ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചുള്ള അന്വേഷണം നടത്തണമെന്ന ഇവരുടെ പരാതിയും കോടതി ശനിയാഴ്ച പരിഗണിക്കും.അതിനിടെ, മാവോവാദികളില്‍നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പും ടാബ് ലെറ്റും ഉള്‍പ്പെടെയുള്ളവ പോലീസ് സംഘം പരിശോധിച്ചുവരികയാണ്. ഇതില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.കോടതി കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.പാലക്കാട് ജില്ലാ കോടതി മണിവാസകത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കളുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഈ നിര്‍ദേശം നല്‍കിയത്.
കൊല്ലപ്പെട്ട മാവോവാദി മണിവാസകം ആദ്യം വെടിയുതിര്‍ത്തെന്ന പോലീസ് വാദത്തെ സാധൂകരിക്കുന്നതാണിത്.തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ മൃതദേഹം തിരച്ചറിയാനെത്തിയ സുരേഷിന്റെ സഹോദരൻ പൊട്ടിക്കരഞ്ഞാണ് പുറത്തിറങ്ങിയത്. ഇരുപതു വര്‍ഷം മുൻപാണ് സുരേഷിനെ സഹോദരനും മറ്റു ബന്ധുക്കളും അവസാനമായി കണ്ടത്. ഇതേമൃതദേഹം കാര്‍ത്തിക്കിന്‍റേതാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തിരിച്ചറിയാനുള്ള മൂന്നു മൃതദേഹങ്ങളില്‍ അവ്യക്തത നീക്കാനുള്ള ബാധ്യത മാവോയിസ്റ്റ് സംഘടനയ്ക്കുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.