കരഞ്ഞു കൊണ്ടാണ് സ്റ്റേജിലേക്ക് കയറിയത്, യു.എസിലെ ഷോയ്ക്കിടെ നമിത പ്രമോദുമായുണ്ടായ വഴക്കിനെ കുറിച്ച് റിമി ടോമി
January 27, 2020 9:00 pm
0
നടി നമിത പ്രമോദുമായി തനിക്കുണ്ടായിരുന്ന പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഗായികയും നടിയുമായ റിമി ടോമി രംഗത്ത്. അന്നത്തെ സംഭവത്തെ തുടര്‍ന്ന് വളരെയധികം ദേഷ്യത്തോടെയും കരഞ്ഞും കൊണ്ടാണ് സ്റ്റജില്‍ കയറിയതെന്നും ഇത്ര നിസാരമായൊരു കാര്യത്തിന് വഴക്കിട്ടതെന്ന് ഓര്‍ത്ത് തനിക്ക് വിഷമം തോന്നിയെന്നും റിമി ടോമി പറയുന്നു. ഒരു പ്രമുഖ ചാനലില്‍ റിമി ടോമി അവതാരകയാകുന്ന പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
റിമി ടോമിയുടെ വാക്കുകള്‍
‘നമിതയ്‌ക്കൊപ്പം യു.എസില്‍ ഒരു ഷോയ്ക്ക് പോയിരുന്നു. പന്ത്രണ്ട് സ്റ്റേജുകളിലെ അവസാന ഷോയിലായിരുന്നു സംഭവം നടന്നത്. എനിക്ക് കറുത്ത ചെറി ഒരുപാട് ഇഷ്ടമാണ്. ചോറു കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ആ ചെറി കിട്ടിയാല്‍ മതി. അത്ര ഇഷ്ടമാണ്. അന്ന് ഷോയ്ക്ക് മുമ്ബ് ഒരു പാക്കറ്റ് നിറയെ കറുത്ത ചെറി അവിടെ കൊണ്ടു വെച്ചിട്ടുണ്ടായിരുന്നു.
ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടു പോയി തിന്നാന്‍ തുടങ്ങി. അപ്പോള്‍ നമിത അടുത്തെത്തി. റിമി ചേച്ചി ചെറി എടുത്തോ എന്ന് ചോദിച്ചു. അവള്‍ വിശന്നിട്ടാണ് ചോദിച്ചത്.
പക്ഷെ ആ ചോദ്യം കേട്ടതും എനിക്ക് വിഷമവും ദേഷ്യവും തോന്നി. എടുത്തോ എന്നു ചോദിച്ചത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ദേഷ്യത്തോടെ ചെറി നമിതയ്ക്ക് നേരെ നീട്ടി എനിക്ക് വേണ്ട എന്ന് പറഞ്ഞു‘. വളരെയധികം ദേഷ്യപ്പെട്ടാണ് താനത് പറഞ്ഞതെങ്കിലും പിന്നീട് വളരെ സങ്കടം തോന്നിയെന്നും റിമി പറയുന്നു. ഇത്ര നിസാരമായൊരു കാര്യത്തിന് വഴക്കിട്ടതെന്ന് ഓര്‍ത്ത് തനിക്ക് വിഷമം തോന്നിയെന്നും റിമി പറഞ്ഞു. താന്‍ കരയാന്‍ തുടങ്ങിയപ്പോഴേക്കും നമിത തന്നെ ആശ്വസിപ്പിക്കാനെത്തിയെന്നും പക്ഷെ തനിക്ക് കരച്ചില്‍ അടക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും റിമി പറഞ്ഞു. കരഞ്ഞു കൊണ്ട് താന്‍ സ്റ്റേജിലേക്ക് കയറുകയായിരുന്നുവെന്നും റിമി പറഞ്ഞു.