
ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്
January 25, 2020 4:00 pm
0
കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. ബസ് ഉടമ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മിനിമം ചാര്‍ജ് 10 രൂപയാക്കുക, കിലോമീറ്റര്‍ ചാര്‍ജ് 90 പൈസയാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്നത്. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ചുരൂപയാക്കി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.
സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇന്ധനവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തുമെന്നും സമരസമിതി അറിയിച്ചു.