
ആലപ്പുഴയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിയെ പരസ്യമായി മര്‍ദ്ദിച്ച സംഭവം; അച്ഛനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
January 25, 2020 3:00 pm
0
ആലപ്പുഴ: മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപികയുടെയും കുട്ടികളുടെയും മുന്നിലിട്ട് മകനെ തല്ലിച്ചതച്ച അച്ഛനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.
അരൂര്‍ മെഴ്സി സ്കൂളിലാണ് സംഭവം നടന്നത്. അച്ഛന്‍ ചെയ്തത് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഇത്രയും ക്രൂരമായി ഒരു കുഞ്ഞിനോടും ആര്‍ക്കും പെരുമാറാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍ പ്രിന്‍സിപ്പലും സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ചേര്‍ത്തല സ്വദേശി, കമ്മീഷന്‍ അംഗം പി മോഹനദാസിന് വാട്ടസ്‌ആപ് സന്ദേശമായി അയച്ചുകൊടുത്ത വീഡിയോ ദൃശ്യമാണ് കേസിന് ആധാരമായത്. ക്ലാസ് മുറിയില്‍ ടീച്ചറുടെ മുന്നില്‍ കുഞ്ഞിനെ അച്ഛന്‍ മര്‍ദ്ദിക്കുന്ന രംഗം സാമൂഹ മാധ്യമങ്ങളില്‍ വൈറലായിയിരുന്നു.