Saturday, 26th April 2025
April 26, 2025

16 വയസുകാരനെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു, ഏഴ് പേര്‍ അറസ്റ്റില്‍: സംഭവം മലപ്പുറത്ത്

  • January 25, 2020 8:00 pm

  • 0

മലപ്പുറം: കാടാമ്ബുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറുക്കോള്‍ സ്വദേശിയായ അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശിയായ സമീര്‍, കല്ലാര്‍മംഗലം മുഹമ്മദ്, കറവത്തനക്കത്ത്‌ ലിയാഖത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരിക്കുന്നത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കാടാമ്ബുഴയിലും മറ്റ് പരിസരങ്ങളിലും വച്ച്‌ പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നുശേഷം, കാടാമ്ബുഴ, കല്‍പകഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കേസുകളുമായി ബന്ധപ്പെട്ട് മറ്റൊരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. വളാഞ്ചേരി സ്റ്റേഷനിലും ഇതേ സംഭവവുമായി ബന്ധപ്പെട്ട് സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.