
സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത സജിയെ ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യദേവത തേടിയെത്തി; ലഭിച്ചത് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ
January 25, 2020 6:00 pm
0
വട്ടിയൂര്‍ക്കാവ്: സംസാരശേഷിയോ കേള്‍വിശക്തിയോ ഇല്ലാത്ത സജിക്കും ഭാര്യ അനിലയ്ക്കും മുന്നില്‍ ഭാഗ്യമെത്തിയത് വിന്‍വിന്‍ ലോട്ടറി ഒന്നാം സമ്മാനത്തിന്റെ രൂപത്തില്‍. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് വട്ടിയൂര്‍ക്കാവ്, വൈള്ളെക്കടവ് അരുവിക്കുഴി വീട്ടില്‍ സജിക്ക്(43) ലഭിച്ചത്.
ഗാര്‍ഡനിങ് പണിക്കാരനാണ് സജി. ഇടയ്ക്ക് പണി ഇല്ലാത്തപ്പോള്‍ ലോട്ടറി വില്പനയും നടത്തിയിരുന്ന സജിക്ക് തിങ്കളാഴ്ച വില്പനയ്ക്കായി ടിക്കറ്റെടുക്കാന്‍ കൈയില്‍ കാശുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് അമ്ബതു രൂപ മാത്രം. ഒടുവില്‍ ആ അമ്ബത് രൂപയില്‍ 30 രൂപ കൊടുത്ത് വട്ടിയൂര്‍ക്കാവിലെ എംഎച്ച് ലോട്ടറിക്കടയില്‍ നിന്ന് ഒരു ടിക്കറ്റെടുത്തു.
വൈകുന്നേരം നറുക്കെടുപ്പ് ഫലം നോക്കിയപ്പോഴാണ് സജി ശരിക്കും ഞെട്ടിയത്. സജി എടുത്ത wp 717310 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. കുറച്ച് സമയം സ്വപ്‌നമാണോ എന്ന് പോലും തോന്നി. വീണ്ടും വീണ്ടും നറുക്കെടുപ്പ് ഫലം നോക്കി സമ്മാനം തനിക്കാണെന്ന് ഉറപ്പുവരുത്തി. സജിയ്ക്കും ഭാര്യയ്ക്കും സന്തോഷം പങ്കുവെയ്ക്കാന്‍ വാക്കുകളില്ലായിരുന്നു.
സ്വന്തമായി നല്ലൊരു വീട് വെയ്ക്കണമെന്നും വട്ടിയൂര്‍ക്കാവ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഏക മകന്‍ സന്തോഷിനെ പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണമെന്നുമാണ് സജിയുടെ ആഗ്രഹങ്ങള്‍.സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്ബിഐ. വട്ടിയൂര്‍ക്കാവ് ശാഖയില്‍ ഏല്‍പിച്ചു.