Saturday, 26th April 2025
April 26, 2025

ഒരു വയസുള്ള കുഞ്ഞിനെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി

  • January 25, 2020 2:00 pm

  • 0

മൂവാറ്റുപുഴ: ഒരു വയസുള്ള കുഞ്ഞിനെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി പിന്നീട് സംഭവിച്ചത് ഇതാണ്. തിരികെ എത്തിയപ്പോള്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല തുടര്‍ന്ന് കുഞ്ഞ് അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ മൂവാറ്റുപുഴ പിഒ ജംക്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലായിരുന്നു സംഭവം.

കാഞ്ഞിരപ്പിള്ളിയില്‍ നിന്നു പെരുമ്ബാവൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ കുഞ്ഞാണ് കാറില്‍ കുടുങ്ങിയത്. കാറിന്റെ ഡോര്‍ തുറക്കാന്‍ ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തി കാറിന്റെ ചില്ല് അറുത്തുമാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

കുട്ടികളെ വാഹനങ്ങളില്‍ തനിച്ചിരുത്തി രക്ഷിതാക്കള്‍ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് പതിവാണ്. ഇത്തിരി ശ്രദ്ധ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ കാട്ടിയാല്‍ വന്‍ അപടകങ്ങല്‍ ഒഴിവാക്കാം.