Saturday, 26th April 2025
April 26, 2025

പള്ളികളില്‍ പതാക ഉയര്‍ത്തും, ഭരണഘടനയുടെ ആമുഖം വായിക്കും; ചരിത്രത്തില്‍ ആദ്യം

  • January 25, 2020 11:58 am

  • 0

കോഴിക്കോട്: വഖഫിന് കീഴിലുള്ള കേരളത്തിലെ എല്ലാ പള്ളികളിലും റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് വഖഫ് ബോര്‍ഡ്. ഇതു കൂടാതെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, റിപ്പബ്ലിക്ക് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയും ആഹ്വാനം ചെയ്തിട്ടുണ്ട്. നാളത്തെ ദിനം ഭരണഘടനാ സംരക്ഷണാ ദിനമായി ആചരിക്കാനാണ് ലത്തീന്‍ സഭയുടെ തീരുമാനം. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തുന്ന ഇടയ ലേഖനവും പള്ളികളില്‍ നാളെ വായിക്കും.

നാളെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന മനുഷ്യചങ്ങല നടക്കുന്നത്ലീഗില്‍ നിന്നടക്കം പ്രാദേശിക പ്രവര്‍ത്തകരെ ശൃംഖലയില്‍ കണ്ണിചേര്‍ക്കാനാണ് എല്‍ഡിഎഫ് പദ്ധതിയിടുന്നത്.