
വീണ്ടും ബന്ധു നിയമനം: സിഡിറ്റ് ഡയറക്ടര്‍ ആയി ടിഎന്‍ സീമയുടെ ഭര്‍ത്താവ്
January 25, 2020 10:06 am
0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമന വിവാദം. സി.പി.ഐ.എം സംസ്ഥാന സമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചു.
ജയരാജിന് മതിയായ യോഗ്യതയില്ലെന്ന് കാണിച്ച് ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അവഗണിച്ചാണ് നിയമനമെന്നാണ് വിവരം.
പുനര്‍നിയമന വ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവിറങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ ജയരാജ് ഇന്നലെ ഡയറക്ടറായി ചുമതലയേറ്റു.
പ്രവൃത്തിപരിചയവും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനമേഖലയിലുള്ള അറിവും കണക്കിലെടുത്താണ് നിയമനമെന്നാണ് ഉത്തരവില്‍ വിശദീകരിച്ചിരിക്കുന്നത്. ജയരാജ് രജിസ്ട്രാര്‍ ആയിരുന്ന കാലത്താണ് സിഡിറ്റിന്‍റെ സുപ്രധാന പദ്ധതികളില്‍ പലതും പുറംകരാര്‍ നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇത്തരത്തില്‍ സിഡിറ്റിനെ സാമ്ബത്തികമായി പ്രശ്‌നത്തിലാക്കിയ ആളെ ഡയറക്ടറാക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സിഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.
ഭരണസമിതി നിര്‍ദേശിക്കുന്ന പാനലില്‍ നിന്ന് മാത്രമേ സര്‍ക്കാരിന് ഡയറക്ടറെ നിയമിക്കാനാകൂ എന്നതാണ് സി ഡിറ്റിന്‍റെ ചട്ടം. എന്നാല്‍ ജയരാജിന് സിഡിറ്റ് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഭരണപക്ഷ യൂണിയനായ സിഡിറ്റ് എംപ്ലോയീസ് അസോസിയേഷനും ജയരാജിനെ ഡയറക്ടര്‍ ആക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പിണറായി വിജയന്‍ അധികാരമേറ്റതിന് പിന്നാലെ സി ഡിറ്റിന്‍റെ രജിസ്ട്രാര്‍ ആയി ജയരാജനെ നിയമിച്ചത് നേരത്തെതന്നെ വിവാദമായിരുന്നു.
ഫെബ്രുവരിയില്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്ന്‍ ജയരാജന് പുനര്‍നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മൂന്നു മാസത്തേയ്ക്കോ അല്ലെങ്കില്‍ പുതിയ രജിസ്ട്രാര്‍ വരുന്നതുവരെയോ ജയരാജന് തുടരാമെന്ന വ്യവസ്ഥയിലായിരുന്നു നിയമനം.