Saturday, 26th April 2025
April 26, 2025

കളിയിക്കാവിള കൊലപാതകം ; പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തി

  • January 24, 2020 6:00 pm

  • 0

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകത്തില്‍ പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് അന്വേഷണ സംഘം നെയ്യാറ്റിന്‍കരയില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത് .

നെയ്യാറ്റിന്‍കരയിലെ ആരാധനാലയത്തിലെ വീട്ടില്‍ നിന്നുമാണ് പൊലീസിന് ഈ ബാഗ് ലഭിച്ചത് . കുറിപ്പില്‍ തീവ്രവാദ ബന്ധം ആരോപിച്ച്‌ ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട് . കുറിപ്പിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു. നേരത്തെ എഎസ്‌ഐ വില്‍സണെ കുത്താന്‍ ഉപയോഗിച്ച കത്തി തമ്ബാനൂരില്‍ നിന്നും കണ്ടെടുത്തിരുന്നു. ഒളിവില്‍ പോകുന്നതിന് മുമ്ബ് ഉപേക്ഷിച്ച കത്തിയാണ് പൊലീസ് കണ്ടെത്തിയത്.

പ്രതികള്‍ വില്‍സണെ വെടിവച്ച്‌ കൊല്ലാനുപയോഗിച്ച തോക്കും പൊലീസ് ഇന്നലെ കൊച്ചിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. എറണാകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണ് പ്രതികള്‍ കൊലപാതകത്തിനായി ഉപയോഗിച്ചത് .