ഇന്ത്യയ്ക്ക് വിജയലക്ഷ്യം 204 റണ്‍സ്
January 24, 2020 3:19 pm
0
ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് 204 റണ്‍സിന്റെ വിജയ ലക്ഷ്യം. കോളിന് മണ്‍റോയും മാര്ട്ടിന് ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും റോസ് ടെയ്ലറും ചേര്‍ന്ന് ഇന്ത്യന്‍ ബോളര്‍മാരെ കണക്കിന് തല്ലി അടിച്ചു കൂട്ടിയത് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി ഓപ്പണിംഗ് വിക്കറ്റില്‍ ഗപ്റ്റിലും മണ്‍റോയും 80 റണ്‍സ് അടിച്ചെടുത്ത് മികച്ച അടിത്തറപാകി. 19 പന്തില്‍ 30 റണ്‍സ് നേടിയ ഗപ്റ്റിലിനെ പുറത്താക്കി ശിവം ദുബെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ വില്യംസണ് മണ്‍റോയ്ക്ക് മികച്ച പിന്തുണ നല്കി.
സ്കോര്‍ 116ലെത്തിയപ്പോള്‍ മണ്‍റോയും വീണു. 42 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതം 59 റണ്‍സായിരുന്നു മണ്‍റോയുടെ സമ്ബാദ്യം. പിന്നാലെയെത്തിയ ഗ്രാന്‍ഡ് ഹോമിനെ ജഡേജ “സംപൂജ്യ‘നായി മടക്കി. ഇതോടെ ന്യൂസീലന്‍ഡ് മൂന്നു വിക്കറ്റിന് 117 എന്ന നിലയിലേക്കെത്തി.
ഇവിടെ നിന്നാണ്, നാലാം വിക്കറ്റില്‍ കെയ്ന്‍ വില്ല്യംസുണും റോസ് ടെയ്ലറും ചേര്‍ന്ന് കറുത്ത കുതിരകളെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 61 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരവരും ചേര്‍ന്നുണ്ടാക്കിയത്. അതും മിന്നല്‍ വേഗത്തില്‍. കെയ്ന്‍ വില്ല്യംസണ് 26 പന്തില്‍ നാലു വീതം ഫോറും സിക്സുമുള്‍പ്പെടെ 51 റണ്‍സ് നേടി. റോയ് ടെയ്ലര് 27 പന്തില്‍ 53 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്നു സിക്സും മൂന്ന് ഫോറുമായിരുന്നു ടെയ്ലറുടെ ബാറ്റില്‍ നിന്നു പറന്നത്.
അവസാന മൂന്ന് ഓവറുകളില്‍ അധികം റണ്‍സ് നേടാതെ കിവീ ബാറ്റ്സ്മാന്മാരെ തളച്ചതോടെയാണ് സ്കോര്‍ 203ലൊതുങ്ങിയത്. ഇന്ത്യന്‍ ബോളര്‍മാരില്‍ ബുംറ ഒഴികെ എല്ലാവരും ഓവറില്‍ എട്ടു റണ്‍സിനു മുകളിലാണ് വിട്ടുകൊടുത്തത്. അതില്‍ തന്നെ ശര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് ഓവറില്‍ 44 റണ്‍സ് വഴങ്ങിയപ്പോള്‍ മുഹമ്മദ് ഷമിയും നാല് ഓവറില്‍ വഴങ്ങിയത് 53 റണ്‍സ്. ഷമി ഒഴികെ ബോള്‍ ചെയ്ത എല്ലാവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.