Saturday, 26th April 2025
April 26, 2025

അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം; മുക്കിക്കൊന്ന് മൃതദേഹം കടല്‍തീരത്ത് ഉപേക്ഷിച്ചു, സഹപ്രവര്‍ത്തകന്‍ പിടിയില്‍, കാര്‍ കസ്റ്റഡിയില്‍

  • January 24, 2020 11:59 am

  • 0

കാസര്‍ഗോഡ്: കാണാതായ അധ്യാപികയുടെ മൃതദേഹം കടല്‍ തീരത്ത് നിന്നും കണ്ടെത്തിയ സംഭവത്തിന്റെ ചുരുള്‍ അഴിച്ച്‌ പോലീസ്. സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച്‌ എസ് എസിലെ അധ്യാപികയായിരുന്നു രൂപശ്രീ ആണ് കൊല്ലപ്പെട്ടത്. സഹഅധ്യാപകന്‍ വെങ്കട്ടരമണ ആണ് അറസ്റ്റിലായത്. രൂപശ്രീയെ ബക്കറ്റില്‍ മുക്കിക്കൊന്ന ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്.തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്ബള കടപ്പറത്ത് അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ രൂപശ്രീയെ കാണാതാകുന്ന സമയത്ത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ രൂപശ്രീയുെട മരണം മുങ്ങിമരണമെന്നാണ് പ്രാഥമിക് റിപ്പോര്‍ട്ട്. എന്നാല് രൂപശ്രീയുടെ മരണം കൊലപാതകം ആണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നു,

കുമ്ബള കോയിപ്പാടി കടപ്പുറത്താണ് അധ്യാപികയുടെ കണ്ടെത്തിയത്. അഴുകിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മാത്രമല്ല അധ്യാപികയുടെ തല മുടി മുറിച്ച്‌ നീക്കിയ നിലയിലും ആയിരുന്നു. അധ്യാപികയുടെ സഹപ്രവര്‍ത്തകന്‍ വെങ്കട്ടരമണ ശല്യപ്പെടുത്തിയിരുന്ന് എന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. രൂപശ്രീയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്ക് ഉണ്ടെന്ന് ആണ് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു

ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്ന് മകന്‍ കൃതികും പറഞ്ഞിരുന്നു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയതെങ്കിലും ഇയാളില്‍ നിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചിച്ചിരുന്നില്ല. എന്നാല്‍, വെങ്കട്ടരമണയുടെ കാറില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രൂപശ്രീയുടെ മുടി അടക്കം ലഭിച്ചതാണ് തെളിവായി മാറിയത്.