
നേപ്പാള്‍ ദുരന്തം; തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു സംസ്‌കരിക്കും
January 24, 2020 10:00 am
0
തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു രാവിലെ 10.30ന് മുമ്ബായി വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുലര്‍ച്ചെ 12.01ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പിന്നീട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ , ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹം കഴിഞ്ഞദിവസം കാഠ്മണ്ഡുവില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് നേപ്പാളില്‍ വിനോദ സഞ്ചാരത്തിനായെത്തിയ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളെ ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേടായ ഹീറ്ററില്‍ നിന്നും പ്രവഹിച്ച കാര്‍ബണ്‍ മോണോക്സൈഡ് എന്ന വാതകം ശ്വസിച്ചതാണ് മരണകാരണം. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.