Saturday, 26th April 2025
April 26, 2025

ലഹരിമരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

  • January 23, 2020 7:00 pm

  • 0

താമരശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19 കാരന്‍ പിടിയില്‍. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതി കൊടിയത്തൂര്‍ സ്വദേശി സിടി അഷ്‌റഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മുക്കം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ശുചിമുറിയില്‍ 16കാരി സിഗരറ്റ് വലിക്കുന്നത് കണ്ടത് സഹപാഠികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ സിഗരറ്റ് നല്‍കിയത് അഷ്‌റഫാണെന്ന് പെണ്‍കുട്ടി പറഞ്ഞു.

ഇതോടെ, സ്‌കൂള്‍ അധികൃതര്‍ മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഞ്ചാവടക്കമുള്ള ലഹരി മരുന്ന് നല്‍കി അഷ്‌റഫ് പലതവണ തന്നെ പീഡിപിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.

ഇയാള്‍ പ്രദേശത്തെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച്‌ ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താല്‍ പോലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി.