Saturday, 26th April 2025
April 26, 2025

ഫാസ്ടാഗ്; പാലിയേക്കരയില്‍ ഇന്ന് ജനകീയ പണിമുടക്ക്, സ്വകാര്യ വാഹനങ്ങള്‍ തടയില്ല

  • January 23, 2020 12:00 pm

  • 0

തൃശ്ശൂര്‍: പാലിയേക്കരയില്‍ ഇന്ന് ജനകീയ പണിമുടക്ക്. സൗജന്യ പാസുകള്‍ അനുവദിക്കാത്തതും ഫാസ്ടാഗിലേക്കു മാറുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളുടെ പ്രതിഷേധം.

പുതുക്കാട് നിയോജക മണ്ഡലത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ടോള്‍ പ്ലാസ പരിസരത്ത് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നില്ലെങ്കിലും സ്വകാര്യ ബസുകള്‍ ഓടുന്നില്ല.