
കൂടത്തായി കൊല: സീരിയല്‍ സംപ്രേഷണത്തിന് വിലക്ക്
January 23, 2020 11:00 am
0
കൊച്ചി: കൂടത്തായി കൊലക്കേസ് ആസ്പദമാക്കി നിര്‍മിച്ച സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്കു വിലക്കി. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ കൂടത്തായി അന്താനത്ത് മുഹമ്മദാണ് ഹര്‍ജിക്കാരന്‍.
‘കൂടത്തായി ദ ഗെയിം ഓഫ് ഡെത്ത്‘ എന്ന സീരിയല്‍ സംപ്രേഷണം ചെയ്യുന്നതിനെതിരേയായിരുന്നു ഹര്‍ജി. സീരിയലില്‍ ഹര്‍ജിക്കാരനെയും മാതാവിനെയും മോശക്കാരായി ചിത്രികരിക്കുന്നതായാണ് പരാതി.
കൂടത്തായി കൊലപാതക പരമ്ബരയില്‍ മൂന്ന് കേസുകളില്‍ക്കൂടി അന്വേഷണം പൂര്‍ത്തിയാകാനുണ്ടെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹര്‍ജിക്കാരന്റെയും പ്രോസിക്യൂഷന്റെയും അവകാശങ്ങളുടെ ലംഘനമായിരിക്കും. ഇപ്പോള്‍ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് നീതിനിര്‍വഹണത്തിലുള്ള ഇടപെടലായിരിക്കുമെന്ന വാദവും കോടതി പരിഗണിച്ചു.