
തീവണ്ടിയില്‍ യുവതികളെ അപമാനിക്കാന്‍ ശ്രമം ; മൂന്നുപേര്‍ റിമാന്‍ഡില്‍
January 22, 2020 6:00 pm
0
ആലപ്പുഴ: തീവണ്ടിയില്‍ യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ റെയില്‍വേയിലെ കരാര്‍ ക്ലീനിങ് തൊഴിലാളികളായ മൂന്നുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം മയ്യനാട് ഷബീന മന്‍സില്‍ ഷിജു (30), കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേക്കരപുത്തന്‍ വിഷ്ണു വി.ദേവ്, മൈനാഗപള്ളി അരിനല്ലൂര്‍ പുളിക്കത്തറയില്‍ ഗോകുല്‍ (22) എന്നിവരാണ് പിടിയിലായത്.
കൊല്ലം സ്വദേശികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച മൈസൂര്‍– കൊച്ചുവേളി ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. ബെംഗളൂരു വൈറ്റ് ഫീല്‍ഡില്‍നിന്ന് കയറിയ യുവതിയെയും മകളെയും യുവാക്കള്‍ അശ്ലീലം പറയുകയും തുപ്പുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി . ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.