Thursday, 23rd January 2025
January 23, 2025

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ആവശ്യപ്പെട്ട്‌ ഫെഫ്‌ക

  • November 1, 2019 12:15 pm

  • 0

സംവിധായകരുടെ സംഘടനയായ ഫെഫ്‌ക പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനം നേരിട്ട സംഭവത്തിൽ ഇടപ്പെട്ടു.കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോൻ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് പറഞ്ഞതാണ് വിവാദത്തിന് തിരിക്കൊളുത്തിയത്.അനില്‍ രാധാകൃഷ്ണ  മേനോൻ ബിനീഷ് തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് പറഞ്ഞു.അതിനാൽ കോളേജ് അധികൃതര്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തിയിരുന്നു.

ഫെഫ്ക ജനറല്‍ സെക്രട്ടടറി ബി. ഉണ്ണികൃഷ്ണന്‍ സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്ന് പറഞ്ഞു.അനില്‍ രാധാകൃഷ്ണ മേനോൻറെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കും എന്നും  ബി. ഉണ്ണികൃഷ്ണന്.നിര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.സംഭവം അറിയുന്നത് സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ്.കേരളം എന്തിന് വേണ്ടി നിലനില്‍ക്കുന്നുവോ, ആ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് ഈ വീഡിയോയില്‍ കണ്ടത്. ഫെഫ്കയ്ക്ക് ആ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്- ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കായിരുന്നു മെഡിക്കല്‍ കോളേജിലെ പരിപാടി. ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി  ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടത്.കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് അറിയിച്ചത്.പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ ബിനീഷ് തയ്യാറായില്ല.വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ച് രണ്ടുവാക്ക് സംസാരിച്ചാണ് പോയത്.