Saturday, 26th April 2025
April 26, 2025

തിരുവനന്തപുരത്ത് ബാറ്റാ ഷോറൂമിന് തീപിടിച്ചു; രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു

  • January 22, 2020 1:00 pm

  • 0

തിരുവനന്തപുരം: കരമനയില്‍ ബാറ്റാ ഷോറൂമിന് തീപിടിച്ചു. കരമന കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിലാണ് തീപിടിച്ചത്. ഷോറൂമിന്റെ രണ്ടാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്നു രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. പരിശോധനകള്‍ക്കുശേഷം മാത്രമേ കാരണം പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. തിരുവനനന്തപുരം, ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളില്‍ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.