
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ബസില്‍ കയറാനുളളവര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെല്ലേണ്ടതാണ്, എന്ത് വെറുപ്പിക്കലാ ആനവണ്ടി ഇതെന്ന് യാത്രക്കാര്‍
January 21, 2020 9:00 pm
0
തിരുവനന്തപുരം : തലസ്ഥാനത്തു രാവണന്‍ കോട്ടപോലെയുള്ള ബസ്സ്റ്റാന്‍ഡ് പണിതിട്ടും അത് ശരിയാം വണ്ണം ഉപയോഗിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്ന അനുഭവമാണ് ഇപ്പോള്‍ ദീര്‍ഘദൂര ബസ് യാത്രക്കാര്‍ക്കുള്ളത്. കെ.എസ്.ആര്‍.ടി.സിയിലെ ഏറെ ജനപ്രിയവും വരുമാനവും നല്‍കുന്ന തിരുവനന്തപുരം കൊല്ലൂര്‍ മൂകാംബിക സ്‌കാനിയ ബസിലെ യാത്രക്കാരെയാണ് വഴിയോരത്ത് നിര്‍ത്തിപൊരിക്കുന്നത്. അത്യാധുനിക സംവിധാനമുള്ള സ്റ്റാന്‍ഡായിട്ടു കൂടി യാത്രക്കാരോട് റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ ബസ് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയാണ് അധികൃതര്‍. ഓണ്‍ലൈന്‍ മുഖാന്തരം ടിക്കറ്റെടുക്കുന്നവരാണ് ബസ് കയറുന്നതിനായി സ്റ്റാന്‍ഡിലെത്തുന്നത്. എന്നാല്‍ അവിടെ എത്തി തിരക്കുമ്ബോഴാണ് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നില്‍ക്കുവാന്‍ പറയുന്നത്. ഇതിനെ കുറിച്ച് എന്തെങ്കിലും ചോദ്യമുയര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ തട്ടികയറുന്ന പതിവുണ്ടെന്നും ആരോപണമുണ്ട്.
കൊല്ലൂര്‍ മൂകാംബിക സ്‌കാനിയ ബസ് സര്‍വീസ് ആരംഭിച്ചത് മുതല്‍ തമ്ബാനൂര്‍ സ്റ്റാന്‍ഡില്‍ നിന്നാണു പുറപ്പെട്ടിരുന്നത്. എന്നാല്‍ അടുത്തിടെയാണ് ഈ സര്‍വീസിനെ ഇവിടെ നിന്നും മാറ്റിയത്. യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രവും ശുചിമുറിയടക്കമുള്ള കാത്തിരിപ്പ് കേന്ദ്രവും നല്‍കണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് പെരുവഴിയില്‍ നിന്നും കയറ്റിക്കൊണ്ട്‌പോകുന്നത്