കേരളത്തിൽ മഴ കുറഞ്ഞേക്കും; മഹ ചുഴലിക്കാറ്റ് കേരളതീരം വിട്ടു
November 1, 2019 12:03 pm
0
കേരളത്തില്‍ പൊതുവെ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട ‘മഹ’ ചുഴലിക്കാറ്റ് കേരളതീരം വിട്ടു എന്നും അറിയിച്ചു.കാറ്റിന്റെ ഗതി കേരള തീരത്ത് നിന്ന് മാറിയിട്ടുണ്ട് ഇത് കൊണ്ട് മേഘങ്ങള്‍ പ്രവേശിക്കുന്നതിന് തടസ്സമാകും. ഇന്ന് കനത്ത മഴ ഉഡുപ്പിയിലും പനാജിയിലും ഉണ്ടാകാൻ സാധ്യതയുണ്ട്.ഇന്ന് ചുഴലിക്കാറ്റിന മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് വേഗത.
ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും.കവരത്തിയില്‍ നിന്ന് (ലക്ഷദ്വീപ്) 380 കിലോമീറ്റര്‍ വടക്കും കോഴിക്കോട് നിന്ന് വടക്ക് പടിഞ്ഞാറ് 500 കിലോമീറ്ററിലുമാണഅ നിലവില്‍ മഹ ചുഴലിക്കാറ്റുള്ളത്.വടക്ക്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് നീങ്ങാന്‍ സാധ്യതയുണ്ട്.പിന്നീടുള്ള ആറ് മണിക്കൂറിനുള്ളില്‍ ഇത് വടക്കുപടിഞ്ഞാറോട്ട് നീങ്ങിയ ശേഷം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങാനും സാധ്യതയുണ്ട്.കിഴക്കന്‍ അറബികടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്രമായ കൊടുങ്കാറ്റായി മാറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള ലക്ഷദ്വീപില്‍ ചുവപ്പ് ജാഗ്രതയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും നല്‍കിയിട്ടുണ്ട്.കേരളത്തിലെ തീരമേഖലയിലും മലയോരമേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു.മഹ വ്യാഴാഴ്ച വൈകീട്ടോടെയാണ് കൂടുതല്‍ കരുത്തുപ്രാപിച്ച് ശക്തമായ ചുഴലിയായിമാറിയത്.വടക്ക്, വടക്കുപടിഞ്ഞാറു ദിശയില്‍ ലക്ഷദ്വീപിലൂടെ സഞ്ചരിച്ച് മധ്യകിഴക്കന്‍ അറബിക്കടലിലേക്ക് ഇത് നീങ്ങുമെന്നാണു കരുതുന്നത്.