തോളിന് പരിക്ക്; ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡ് ട്വന്റി 20 ല്‍ ഉണ്ടാകില്ല
January 21, 2020 3:10 pm
0
മുംബൈ : ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഓപ്പണര്‍ ശിഖര്‍ ധവാന് ഏറ്റ പരിക്കാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ഓസീസിനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് ധവാന് പരിക്കേല്‍ക്കുന്നത്. കൈയിക്ക് പരിക്കേറ്റ് താരം മത്സരത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയില്ലായിരുന്നു. ഇടത് തോളിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.
പരുക്ക് സാമാന്യം ഗൗരവമുള്ളതിനാല്‍ ധവാന് ന്യൂസിലെന്‍ഡിനെതിരെയുള്ള എല്ലാ മത്സരങ്ങളും നഷ്ടമാകും. ന്യൂസിലന്‍ഡ് പര്യടനത്തിനായി പ്രഖ്യാപിച്ചിരുന്ന ടീമില്‍ ധാവന്‍ അംഗമാണ്. ധവാന്‍ കളിക്കാന്‍ സാധ്യതിയില്ലെങ്കില്‍ പകരം ആളെ കണ്ടത്തേണ്ടതുണ്ട്. ഈ മാസം 24 നാണ് ട്വന്റി20 പരമ്ബരയോടെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘം ന്യൂസിലന്‍ഡിലേക്ക് പോയി കഴിഞ്ഞു. അടുത്ത സംഘം ഇന്ന് രാത്രിയില്‍ പുറപ്പെടും. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളും ഉള്‍പ്പെടുന്ന പരമ്ബരയാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുന്നത്. ധവാന് പകര, സഞ്ജുവിനെ ടീമില്‍ എടുക്കാനായിരിക്കും സാധ്യത.