Saturday, 26th April 2025
April 26, 2025

നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ കേരളത്തില്‍ നിന്നുള്ള എട്ട് വിനോദസഞ്ചാരികള്‍ മരിച്ച നിലയില്‍

  • January 21, 2020 2:02 pm

  • 0

ന്യൂഡല്‍ഹി: നേപ്പാളില്‍ വിനോദയാത്രക്കെത്തിയ സംഘത്തിലെ എട്ട് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് തിരുവനന്തപുരം സ്വദേശികളെന്ന് പ്രാഥമിക നിഗമനം. ദാമനിലെ റിസോര്‍ട്ടിലാണ് കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദാമനിലെ മാക് വാന്‍പുര്‍ ജില്ലയിലാണ് സംഭവം.

ഹോട്ടലിലെ മുറിയില്‍വെച്ച്‌ ശ്വാസം മുട്ടിയാണ് മരണമെന്ന് മാക് വാന്‍പുര്‍ എസ്.പി സുശീല്‍ സിങ് രാത്തോര്‍ പറഞ്ഞു. റൂമില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് ഹീറ്ററിലെ തകരാറാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാര്‍ത്താ ഏജന്‍സി യു.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി.