
മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ബോംബ്; അതീവ ജാഗ്രത
January 20, 2020 2:14 pm
0
മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ബോംബ് കണ്ടെത്തി.സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലും പരിസരത്തും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് . 10 കിലോഗ്രാം സ്ഫോടന ശക്തിയുള്ള ബോംബാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
വിമാനത്താവളത്തിന്റെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറിന് സമീപമാണ് ഇന്ന് രാവിലെ ബോംബ് കണ്ടെത്തിയത്. സുരക്ഷാസേന ബോംബ് ഇവിടെനിന്നും മാറ്റിയശേഷം നിര്‍വീര്യമാക്കിയെങ്കിലും ജാഗ്രത തുടരുകയാണ്.