Saturday, 26th April 2025
April 26, 2025

സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല, സെന്‍സസുമായി സഹകരിക്കും

  • January 20, 2020 12:09 pm

  • 0

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കില്ലെന്നും സെന്‍സസ് മാത്രം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കേന്ദ്ര സെന്‍സസ് കമ്മീഷണറെയും സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കും.

എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് സെന്‍സസിന് ഒപ്പം എന്‍പിആര്‍ നടത്താന്‍ ശ്രമിച്ചാല്‍ വലിയ തോതില്‍ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരുമെന്നാണ്
സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

എന്‍പിആറുമായി സഹകരിക്കല്ലെന്ന് പൗരത്വ നിയമ ഭേദഗതി വന്നപ്പോള്‍ തന്നെ, മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നുഎന്നാല്‍ അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഒപ്പം ഇന്നലെ സമാപിച്ച സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിര്‍ദ്ദേശവും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കിലെന്നും സെന്‍സസ് നടത്തുമെന്നും മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.