ദേശീയ ബാലാവകാശ കമ്മിഷന്‍ ഇന്ന് വാളയാറിൽ;സമരങ്ങളും പ്രതിഷേധവും തുടരുന്നു
October 31, 2019 4:05 pm
0
വാളയാറിൽ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ചതുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍ ഇന്ന് വാളയാറിലെത്തും.വാളയാറിൽ പുനരന്വേഷണമാവശ്യപ്പെട്ടുള്ള സമരങ്ങളും പ്രതിഷേധവും വാളയാറിൽ തുടർന്ന് കൊണ്ടിയിരിക്കുന്നു.അട്ടപ്പള്ളത്ത് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ആരംഭിച്ച 100 മണിക്കൂര്‍ സമരം ബുധനാഴ്ച വൈകീട്ട് 36 മണിക്കൂര്‍ പിന്നിട്ടു.വാളയാർ പീഡനക്കേസിനെക്കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടി. പെൺകുട്ടികളുടെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നു ഗവർണർ പറഞ്ഞു.
രണ്ടാംദിവസത്തെ സമരം സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്‍, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ, സംസ്ഥാന സെക്രട്ടറി രേണുസുരേഷ്, ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ മുസ്തഫ, ഒ.ബി.സി. മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എ.കെ. ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
എ.ബി.വി.പി. പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനിടെ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെ 56 പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.വാളയാർ അടപ്പള്ളത്തു പീഡനത്തിനിരയായ ദലിത് സഹോദരിമാർ മരിച്ച സംഭവം അന്വേഷിക്കുന്നതിൽ പൊലീസിന്റെ വീഴ്ചകൾ ഓരോന്നായി പുറത്തുവരുമ്പോൾ, കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കേസ് അട്ടിമറിയുടെ ചിത്രം കൂടി വ്യക്തമാകുകയാണ്.വീഴ്ച പറ്റിയെന്നു സർക്കാരും സമ്മതിക്കുമ്പോൾ അതിന് ഉത്തരവാദികളാരെന്നും അവർക്കെതിരെ എന്താണു നടപടിയെന്നും ചോദ്യമുയരുന്നു.