കടല്‍ക്ഷോഭം രൂക്ഷം;സംസ്ഥാനത്ത് മഴ കനക്കുന്നു
October 31, 2019 4:00 pm
0
തിരുവനന്തപുരം:സംസ്ഥാനത്തും മഴ ശക്തിപ്രാപിച്ചു.അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലികാറ്റ് ‘മഹ’ ചുഴലിക്കാറ്റായി മാറിയതാണ് സംസ്ഥാനത്തും മഴ ശക്തമാകാൻ കാരണമായത്.ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്.പരശ്ശുറാം എക്‌സ്പ്രസ് റെയില്‍പാളത്തിലേക്ക് പാറശ്ശാലയ്ക്ക് സമീപം റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് പിടിച്ചിട്ടു.ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തന്നെ തുടരുകയാണ്.
തീവ്രമഴ സാന്നിധ്യമുള്ള എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം ഞാറയ്ക്കല്‍ പറവൂര്‍ മേഖലയില് രൂക്ഷമായി.ദിരിതാശ്വാസ ക്യാമ്പായി ഞാറയ്ക്കല്‍ രാമവിലാസം സ്‌കൂൾ തുറന്നു. ഇപ്പോൾ ഈ ദിരിതാശ്വാസ ക്യാമ്പിൽ 350-ാളം പേരുണ്ട്.നാല്പതോളം കുടുംബങ്ങളെ എടവനാടില്‍ നിന്നും മാറ്റിപാര്‍പ്പിച്ചു.വെള്ളം കയറിയ കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തിലെ 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചു.മത്സ്യതൊഴിലാളികളുടെ പത്തോളം വള്ളങ്ങൾ ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ തിരമാലയില്‍ പെട്ട് തകർന്നു.
എടവനക്കാട് ദുരിതാശ്വാസ കേന്ദ്രമായി എടവനക്കാട് യു .പി സ്‌കൂൾ തുറന്നു.ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാത്ത ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.കടല്‍ക്ഷോഭം രൂക്ഷമായ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിൽ ആണ് അവധി പ്രഖ്യാപിച്ചത്.എം.ജി.യൂണിവേഴ്‌സിറ്റി നടത്താൻ ഇരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.
ചുഴലിക്കാറ്റ് കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ കടന്നു പോകുന്നതിനാല് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.കേരളത്തില്‍ വിവിധയിടങ്ങളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്.