ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്ത്
January 16, 2020 5:00 pm
0
മുംബൈ: ധോണി യുഗം അവസാനിക്കുന്നു. ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്നും മഹേന്ദ്ര സിങ് ധോണി പുറത്ത്. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ ക്രിക്കറ്റില്‍ നിന്നും അവധിയില്‍ തുടരുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. 2019 ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് ധോണി അവസാനമായി പാഡ് അണിഞ്ഞത്. അന്ന് 18 റണ്‍സിന് ഇന്ത്യ തോറ്റു; ടീം ലോകകപ്പില്‍ നിന്നും പുറത്തായി. തുടര്‍ന്ന് ഇന്ത്യയുടെ ഓരോ പരമ്ബരയില്‍ നിന്നും ധോണി സ്വമേധയാ പിന്മാറുകയാണ്.
ഈ സാഹചര്യത്തിലാണ് ധോണിയെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തേണ്ടെന്ന ബി.സി.സി.ഐയുടെ തീരുമാനം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട കരാര്‍ പട്ടികയില്‍ 27 അംഗങ്ങളാണ് ഇത്തവണ ഇടംപിടിച്ചത്. 2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്തംബര്‍ വരെയാണ് കരാര്‍ കാലാവധി. ബിസിസിഐ വാര്‍ഷിക കരാര്‍ പട്ടിക ചുവടെ.
ഗ്രേഡ് എ പ്ലസ് (ഏഴു കോടി രൂപ): വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ.
ഗ്രേഡ് എ (അഞ്ചു കോടി രൂപ): രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്.
ഗ്രേഡ് ബി (മൂന്നു കോടി രൂപ): വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍
ഗ്രേഡ് സി (ഒരു കോടി രൂപ): കേദാര്‍ ജാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചഹാര്‍, മനീഷ് പാണ്ഡെ, ഹനുമാ വിഹാരി, ശാര്‍ദ്ധുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍.
നിലവില്‍ മഹേന്ദ്ര സിങ് ധോണിക്ക് പകരം 22 –കാരന്‍ റിഷഭ് പന്താണ് ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഒന്നാം കീപ്പര്‍. ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയാണ് ഈ ചുമതല നിറവേറ്റുന്നത്.