
പ്ലാസ്റ്റിക് നിരോധനം ; പാര്‍സല്‍ ഭക്ഷണത്തിന് പാത്രം കൊണ്ടുവരണമെന്ന് ഹോട്ടല്‍ ഉടമകള്‍
January 15, 2020 7:00 pm
0
കുന്നംകുളം: ഉപഭോക്താക്കള്‍ക്ക് പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുതെന്ന് കുന്നംകുളത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നിര്‍ദേശം. പ്ലാസ്റ്റിക്കിന് പകരമായി ബദല്‍ സംവിധാനങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നതുവരെ പാത്രങ്ങളും തുണി കവറുകളും കൊണ്ടുവരണമെന്ന നോട്ടീസും ഹോട്ടല്‍ സ്ഥാപനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് .
ഭക്ഷണവസ്തുക്കള്‍ പൊതിയുമ്ബോള്‍ കറികള്‍ നല്‍കുന്നതിനും മറ്റുമായി ചെറിയ കവറുകളാണ് ഉപയോഗിച്ചിരുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതോടെ ഇത് ഉപേക്ഷിക്കേണ്ടി വരികയാണ്. അതെ സമയം ഏത് രീതിയില്‍ ഭക്ഷണം നല്‍കണമെന്നതിന് തീരുമാനമായിട്ടില്ല .
വീണ്ടും ഉപയോഗിക്കാന്‍ കഴിയും വിധത്തിലുള്ള കഴിയുന്ന കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാനാണ് ഹോട്ടലുടമകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. 3 -17 രൂപ വരെയുള്ള കണ്ടെയ്‌നറുകളാണ് ഇതിന് ലഭ്യമായിട്ടുള്ളത്. എന്നാല്‍ പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണത്തിന് ചെറിയ രീതിയില്‍ അധിക വില ഈടാക്കും. പേപ്പര്‍ കവറുകള്‍, വാഴയില, ബട്ടര്‍ പേപ്പര്‍, തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്. കറികള്‍ പ്ലാസ്റ്റിക് കവറുകളില്‍ കെട്ടി നല്‍കിയിരുന്ന രീതി ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ അറിയിച്ചു.