Monday, 21st April 2025
April 21, 2025

ഇന്ത്യ ഓസ്‌ട്രേലിയ പരമ്ബര; ആ തീരുമാനം ശരിയായില്ല. സ്വയം വിമര്‍ശിച്ച്‌ കോഹ്‌ലി

  • January 15, 2020 11:00 am

  • 0

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ കനത്ത പരാജയമായിരുന്നു നേരിട്ടത്. എന്നാല്‍ കളി കഴിഞ്ഞ ശേഷം സ്വയം വിമര്‍ശിക്കുകയായിരുന്നു വിരാട് കോഹ്‌ലി. താരത്തിന്റെ തീരുമാനത്തെ കുറിച്ച്‌ തന്നെയായിരുന്നു കോഹ്‌ലി വിമര്‍ശിച്ചത്. ഇന്നലെ നടന്ന കളിയില്‍ കോഹ്‌ലി ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിച്ച തീരുമാനത്തെയാണ് താരം സ്വയം വിമര്‍ശിച്ചത്.

ആ തീരുമാനം ശരിയായില്ലെന്ന രീതിയിലായിരുന്നു കോഹ്‌ലി പറഞ്ഞത്. ‘ഞങ്ങള്‍ ചിത്രത്തില്‍ ഇല്ലാത്ത ദിവസമായിരുന്നു ഇന്നത്തേത്. എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച്‌ മുമ്ബും ഒരുപാട് തവണ ചര്‍ച്ച ചെയ്തിരുന്നു. കെ എല്‍ രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. സ്വഭാവികമായും അദ്ദേഹത്തെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുക.

എന്നാല്‍ ഞാന്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴോട്ട് ഇറങ്ങിയത് ടീമിന് ഗുണം ചെയ്തില്ലെന്നും ഞാന്‍ ഏതൊക്കെ സമയത്ത് നാലാം നമ്ബറില്‍ ഇറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് എതിരായിട്ടാണ് സംഭവിച്ചിട്ടുള്ളതെന്നും കോഹ്‌ലി പറഞ്ഞു. എന്നാല്‍ മറ്റുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ കൂടി ഭാഗമായിരുന്നു അത്. ഈ ഒരൊറ്റ മത്സരം ടീമിനെ കുറിച്ച്‌ ആരാധകര്‍ ആശങ്ക പെടരുത്. ഓസ്ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാ വകുപ്പിലും അവര്‍ ഇന്ത്യയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു.’ കോലി പറഞ്ഞു.