Thursday, 23rd January 2025
January 23, 2025

വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം’. ; ആഗ്രഹം വെളിപ്പെടുത്തി ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’

  • January 14, 2020 6:00 pm

  • 0

ഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍. സിനിമയില്‍ റോബോട്ടായി വേഷമിട്ട ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. ഹാസ്യതാരം സൂരജായിരുന്നു ആ കുഞ്ഞു മനുഷ്യന്‍.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചതെന്നും സിനിമയുടെ ഗുണത്തിനായാണ് ഇത്ര കാലം താനാണ് റോബോട്ട് ആയതെന്ന സത്യം മറച്ചു വച്ചതെന്നും സൂരജ് പറഞ്ഞു.

ടിവി ഷോകളിലൂടെയും മിമിക്രി വേദികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ സൂരജ് 20-ഓളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. സിനിമയില്‍ ശരിക്കുള്ള കുഞ്ഞപ്പന്‍ നടന്‍ സൂരജ് തേലക്കാടാണെന്ന് അണിയറക്കാര്‍ പുറത്തു വിട്ടതോടെ സമൂഹമാധ്യമങ്ങളില്‍ സൂരജിന് അഭിനന്ദനപ്രവാഹമാണ്സ്വന്തം മുഖം പോലും കാണിക്കാതെ റോബോട്ടിന്റെ വേഷം അണിഞ്ഞ് കഷ്ടപ്പെട്ട് അഭിനയിച്ച സൂരജിന്റെ സമര്‍പ്പണത്തെ ചിത്രത്തിന്റെ അണിയറക്കാരും പ്രേക്ഷകരും വാഴ്ത്തിയിരുന്നു.

ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ പ്രത്യേക വിഡിയോയിലൂടെ സുരാജ് വെഞ്ഞാറമ്മൂടിനോട് സൂരജ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുകയാണ്. വീഡിയോയുടെ ഒരു ഘട്ടത്തില്‍ സൂരജ് സുരാജിനോടു പറയുന്നതിങ്ങനെ.’ വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം‘. ഇതു കേട്ടതോടെ സുരാജ് സ്വതസിദ്ധമായ ഹാസ്യശൈലിയില്‍ സൂരജിനെ കളിയാക്കാന്‍ തുടങ്ങി.

പിന്നീട് ഇരുവരും ഇതെക്കുറിച്ച്‌ രസകരമായി ഒരുപാട് സംസാരിച്ചു. ഒടുവില്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് സ്വാഗതം എന്നു പറഞ്ഞ് സുരാജ് സൂരജിനായി ഒരു അനൗദ്യോഗിക വിവാഹാഭ്യര്‍ഥന നടത്തുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.