സിനിമയിലൂടെ അപമാനിച്ചു: പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്
January 14, 2020 9:00 pm
0
നടന്‍ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്. അഹല്യ ഫൗണ്ടേഷന്‍ നല്‍കിയ മാനനഷ്ട കേസില്‍ ആണ് കോടതി പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ സ്ഥാപനത്തെ അപമാനിച്ചെന്ന കേസില്‍ ആണ് കോടതി നോട്ടീസ് അയച്ചേര്‍ക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ആക്ഷേപമുയര്‍ന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. ഈ ഉത്തരവ് പാലിക്കുന്നതില്‍ പൃഥ്വിരാജ് വീഴ്ച്ച വരുത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ജയശങ്കര്‍.വി.നായര്‍ പറഞ്ഞു.
തീയറ്ററില്‍ മിൿച വിജയം നേടി മുന്നേറുകയാണ് ഡ്രൈവിംഗ് ലൈസന്‍സ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രിത്വിരാജ്‌ഉം, മാജിക് ഫ്രയിമിസും ചേര്‍ന്നാണ്. ചിത്രത്തില്‍ ഹരീന്ദ്രന്‍ എന്ന സൂപ്പര്‍ സ്റ്റാറിന്‍റെ വേഷത്തിലാണ് പ്രിത്വിഎത്തുന്നത്. ചിത്രത്തില്‍ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യയെ കുറിച്ച് മോശം പരാമര്‍ശം നടത്തുന്നുണ്ട്.