Wednesday, 22nd January 2025
January 22, 2025

എന്‍ജിനീയറിങ് കോഴ്സുകളുടെ ക്രെഡിറ്റ്‌ കുറച്ചു; പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു

  • October 29, 2019 2:05 pm

  • 0

 

അക്കാദമിക് കൗണ്സില്.പി.ജെ. അബ്ദുല്കലാം സാങ്കേതിക ശാസ്ത്ര സര്വകലാശാലയുടെ ബി.ടെക് പാഠ്യപദ്ധതിയുടെ ഉള്ളടക്കവും ഘടനയും പരിഷ്കരിക്കാന്തീരുമാനിച്ചു. ബി.ടെക് കോഴ്സുകളുടെയും മൊത്തം ക്രെഡിറ്റുകള്‍ 182 ല്നിന്നും 162 ആയി കുറച്ചു. 150 മാര്ക്കുള്ള തിയറി വിഷയങ്ങള്ക്ക് 100 മാര്ക്ക് യൂണിവേഴ്സിറ്റിയുടെ സെമസ്റ്റര്പരീക്ഷകള്ക്കും 50 മാര്ക്ക് ആഭ്യന്തര മൂല്യ നിര്ണയത്തിനുമായിരിക്കും. തിയറി വിഷയങ്ങള്‍ 45 ല്നിന്നും 38 ആകും. രണ്ടിനുംകൂടി കുറഞ്ഞത് 75 മാര്ക്ക് ലഭിച്ചാല്മാത്രമേ ജയിക്കൂ.

75 ശതമാനം ഹാജരുണ്ടാകണം യൂണിവേഴ്സിറ്റി പരീക്ഷ എഴുതുവാന്‍. 75 മാര്ക്കിന് നടത്തുന്ന പ്രാക്ടിക്കല്പരീക്ഷയില്കുറഞ്ഞത് 30 മാര്ക്ക് നേടിയാല്മാത്രമേ വിജയിക്കൂ. പ്രാക്ടിക്കലിനും ഇനിമുതല്യൂണിവേഴ്സിറ്റി പരീക്ഷകളുണ്ടാകും. എല്ലാ എന്ജിനീയറിങ് ശാഖകളിലും നിര്ബന്ധമായും വിജയിക്കേണ്ട നോണ്ക്രെഡിറ്റ് കോഴ്സുകളാക്കി. 2019 സ്കീം പ്രകാരം എല്ലാ കോളേജുകളിലെയും 8.5 ഗ്രേഡിന് മുകളില്മാര്ക്ക് ലഭിക്കുന്ന സമര്ത്ഥരായ വിദ്യാര്ഥികള്ക്ക് ഹോണേഴ്സിനു രജിസ്റ്റര്ചെയ്യാം. ഒരു പ്രത്യേക എന്ജിനീയറിങ് ശാഖയിലെ ആഴത്തിലുള്ള വിജ്ഞാനം ലക്ഷ്യമാക്കി ആരംഭിച്ച ബി.ടെക് ഹോണേഴ്സ് ഡിഗ്രിക്കുള്ള രജിസ്ട്രേഷന്വ്യവസ്ഥകള്ഉദാരമാക്കി. സാങ്കേതിക വ്യവസായ മേഖലയിലെയും, .ടി. അനുബന്ധ വിവരസാങ്കേതിക, നൈപുണ്യ വികസന, സ്റ്റാര്ട്ട് അപ്പ് രംഗങ്ങളിലെയും സ്ഥാപനങ്ങള്ക്കും പ്രസ്ഥാനങ്ങള്ക്കും കമ്പനികള്ക്കും മൈനര്കോഴ്സുകള്നടത്തുവാനുള്ള അനുവാദമുണ്ടാവും.
മൂന്നാം സെമസ്റ്റര്മുതല്അഞ്ച് കോഴ്സുകളില്നിന്നായി 20 ക്രെഡിറ്റുകള്അധികമായി നേടണം. മൂന്നാം സെമസ്റ്റര്എം.സി.. കോഴ്സിന്റെ രജിസ്ട്രേഷന് 27 ക്രെഡിറ്റുകള്വേണമെന്ന നിബന്ധന അഞ്ചാം സെമസ്റ്ററിലേക്ക് മാറ്റും. ഹാജര്നിബന്ധനകള്ബി.ടെക്, എം.ടെക്, എം.സി.. തുടങ്ങിയ എല്ലാ കോഴ്സുകള്ക്കും ഏകീകരിക്കും.