Thursday, 23rd January 2025
January 23, 2025

ഐശ്വര്യാ റായി എന്റെ അമ്മ ; തനിക്ക് ജന്മം നല്‍കിയത് ലണ്ടനില്‍വെച്ച്‌ ഐ.വി.എഫ് വഴി ; അവകാശ വാദവുമായി 32കാരന്‍ രംഗത്ത്‌ ; 46കാരിയായ ഐശ്വര്യയ്ക്ക് പതിനാലാം വയസ്സില്‍ പിറന്ന’ പുത്രനെ’ കണ്ട് കണ്ണുതള്ളി സോഷ്യല്‍മീഡിയ

  • January 14, 2020 8:00 pm

  • 0

മുംബൈ: ബോളിവുഡ് നടി ഐശ്വര്യാ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി 32 കാരന്‍ രംഗത്ത്. 46കാരിയായ ഐശ്വര്യ തന്റെ അമ്മയാണെന്ന് 32 കാരനായ സംഗീത് കുമാറാണ് അവകാശപ്പെട്ടിരിക്കുന്നത്.

ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച്‌ ഐ.വി.എഫ് വഴിയാണെന്നും സംഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു.

ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും,​ ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. അമ്മയ്ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു.

അതേസമയം സംഗീതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ആരാധക‌ര്‍ പറയുന്നു. ഇപ്പോള്‍ താന്‍. ലണ്ടനില്‍വെച്ച്‌ ഐ.വി.എഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ കഥ.