
അക്കാര്യം പറഞ്ഞ് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചു, രണ്ടാമത് ആവശ്യപ്പെട്ടത് കൂട്ടുകാരികളുടെ നഗ്ന ചിത്രങ്ങള്‍: ഇടുക്കിയിലെ കോളേജ് വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത്
January 13, 2020 8:00 pm
0
രാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. സേനാപതി മുക്കുടില്‍ നീറനാനിക്കല്‍ ഷഹില്‍ ഷാജന്‍ (20) ആണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കോളേജ് ഹോസ്റ്റലിലെ മറ്റു പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് അയച്ചുകൊടുക്കുവാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയില്‍നിന്നു ഇക്കാര്യം അറിഞ്ഞ കൂട്ടുകാരികള്‍ കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുകയും ഷഹിലിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരേ പോക്സോ ചുമത്തി കേസെടുത്തു.
രാജാക്കാട് പ്രദേശത്തെ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും പഠനകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. കോളേജ് വിദ്യാഭ്യാസം വ്യത്യസ്ത സ്ഥാപനങ്ങളിലായെങ്കിലും മൊബൈല്‍ ഫോണിലൂടെ ബന്ധം തുടര്‍ന്നു. ഇതിനിടെ പെണ്‍കുട്ടി തന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി യുവാവിന് വാട്സാപ്പിലൂടെ നല്‍കി. എന്നാല്‍, ഈ ചിത്രങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തിയ ഇയാള്‍ പെണ്‍കുട്ടി നാട്ടില്‍ എത്തിയപ്പോള്‍ മൂന്ന് തവണ മുക്കുടിലിലെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും പീഡിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് കോളേജ് ഹോസ്റ്റലിലെ മറ്റ് പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് അയച്ചുകൊടുക്കുവാന്‍ ആവശ്യപ്പെടുകയും, അല്ലാത്തപക്ഷം പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയില്‍ നിന്നും ഇക്കാര്യം അറിഞ്ഞ കൂട്ടുകാരികള്‍ ഇത് കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് ഇവര്‍ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കിയത്.