മധുവിധു ദിവസം മാത്രമെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുവതിയുടെ കഠിന പ്രതിജ്ഞ ; എന്നാല്‍ മധുവിധു ആയപ്പോഴേക്കും യുവതിയ്ക്ക് വിധി നല്‍കിയത് കനത്ത തിരിച്ചടി ; സംഭവം ഇങ്ങനെ.
January 13, 2020 7:00 pm
0
വിവാഹത്തിനു മുമ്ബു തന്നെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് ഒരു അപവാദമായിരുന്നു 23 വയസ്സുകാരി സ്റ്റെഫിനി മുള്ളര്‍. മധുവിധു ദിവസം മാത്രമെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളൂ എന്ന് സ്റ്റെഫിനി പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ മധുവിധു ദിവസം അതിന് സ്റ്റെഫാനിയ്ക്ക് കഴിഞ്ഞില്ല മാത്രമല്ല സ്റ്റെഫിനിക്ക് അണുബാധയും ഉണ്ടായി. ഒടുവില്‍ ആശുപത്രിയിലെത്തി ചികിത്സക്ക് ശേഷം മാത്രമാണ് സ്റ്റെഫിനിയ്ക്കും ഭര്‍ത്താവിനും മധുവിധു ആഘോഷിക്കാനായത്.
രണ്ട് വര്‍ഷമായി 31കാരനായ ആന്‍ഡ്രുവുമായി സ്റ്റെഫിനി ഡേറ്റിംഗിലായിരുന്നു. എന്നാല്‍ ഈ സമയം ഒന്നും ഇരുവരും ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നില്ല. അണുബാധ കുറയാന്‍ ധാരാളം മരുന്നുകള്‍ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നുമാസക്കാലം നീണ്ടുനിന്ന അണുബാധ കഠിന വേദനയാണ് സ്റ്റെഫിനിക്ക് നല്‍കിയത്. തുടര്‍ന്ന് ഏറെനാളുകള്‍ക്കു ശേഷം അണുബാധ മാറിയെങ്കിലും ഇരുവര്‍ക്കും ലൈംഗിക ബന്ധം അസാധ്യമായി തീര്‍ന്നു.
ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോഴാണ് സ്റ്റെഫിനിക്ക് വജൈനിസ്മസ് എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. ലൈംഗികബന്ധത്തിനു ശ്രമിക്കുമ്ബോള്‍ സ്വയമറിയാതെ യോനീപേശികള്‍ സങ്കോചിക്കുന്ന അവസ്ഥയാണ് യോനീസങ്കോചം അഥവാ വജൈനിസ്മസ്.
ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ കഴിയാത്തത് ഒരു രോഗാവസ്ഥയാണെന്നറിയാന്‍ വൈകിയതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയതെന്ന് സ്‌റ്റെഫിനി പറഞ്ഞു.വിവാഹ ദിവസം രാത്രി വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ കന്യകയായി തുടരാം എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് സ്റ്റെഫിനി പറയുന്നു.