
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിച്ചതിന് താല്‍ക്കാലിക അധ്യാപകനെ പുറത്താക്കി; പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ സമരം
January 13, 2020 6:00 pm
0
ചേളന്നൂര്‍: കോഴിക്കോട് ചേളന്നൂര്‍ എസ്‌എന്‍ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ സമരം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിച്ചതിന് താല്‍ക്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.
പ്രിന്‍സിപ്പല്‍ സദാചാര പോലീസിങ് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. അതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരം അഞ്ചുമണിക്കൂര്‍ പിന്നിടുകയാണ്. അഞ്ച് മണിക്കൂറായി പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടിരിക്കുകയാണ്.
എന്നാല്‍ അധ്യാപകന്‍ അച്ചടക്കത്തോടെ ക്ലാസ് എടുക്കാന്‍ പ്രാപ്തി ഇല്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. സമരം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും. കോളേജിന് പുറത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.