Thursday, 23rd January 2025
January 23, 2025

വിനോദനികുതി ഏർപ്പെടുത്തും തന്നെ ചെയ്യുമെന്ന് മേയർ; കോർപ്പറേഷനും കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും നേർക്കുനേർ

  • October 29, 2019 2:02 pm

  • 0

കലൂർ സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരങ്ങൾക്ക്വിനോദനികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനുതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചന. തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും നിസ്സഹകരണം കൊണ്ട് കൊച്ചി വിടേണ്ടിവരുമെന്ന് ടീം സൂചന നൽകുന്നു. നികുതി പിരിക്കുന്നത്തിൽ നിന്നും കോര്പറേഷന് പിന്നോട്ടു പോകില്ലെന്നും മേയർ സൗമിനി ജയിൻ.

മത്സരം നടത്തുന്നതിന് ഏതെല്ലാം നികുതികൾ അടയ്ക്കേണ്ടതുണ്ടോ അതെല്ലാം ബ്ലാസ്റ്റേർസും ബ്ലാസ്റ്റേഴ്‌സ്  അടക്കണം എന്നും മേയർ സൗമിനി ജയിൻ. നികുതി അടിച്ചേൽപ്പിക്കുന്നത് ഫുട്‌ബോൾ ആരാധകരോടുള്ള വെല്ലുവിളിയാണെന്ന് ബ്ലാസ്റ്റേഴ്‌സ് ക്ലബ്. എന്നാൽ ഇന്ത്യയിലെ മറ്റ് സ്റ്റേഡിയങ്ങളിൽ ഇല്ലാത്ത വിനോദ നികുതി കൊച്ചിയിൽമാത്രം ഇപ്പോൾ നടപ്പാക്കുമെന്ന് പറയുന്നത് എന്തു കൊണ്ടാണെന്നാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ ചോദ്യം. വിനോദനികുതികൂടി വരുമ്പോൾ ടിക്കറ്റ് വില വർധിപ്പിക്കേണ്ടിവരും. ടീം മാനേജ്‌മെന്റിലെ ഒരാൾ മേയർ കനത്തതുക സംഭാവന ആവശ്യപ്പെട്ടതായി കുറ്റപ്പെടുത്തി.

അർബുദ-വൃക്ക രോഗികളെ സഹായിക്കാനുള്ള ഫണ്ടിൽ പണമടയ്ക്കാനാണ് പണം ചോദിച്ചതെന്ന് മേയർ പറഞ്ഞു. എന്നാൽ പണം നൽകാൻ തയ്യാറാകാതെവന്നപ്പോഴാണ് വിനോദ നികുതി ഏർപ്പെടുത്തുമെന്ന് മേയർ പറയുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് ആരോപിക്കുന്നു. അധികകാലം ഇങ്ങനെ തുടരാൻ കഴിയില്ലെന്ന് അവർ പറയുന്നു. അനുകൂല സാഹചര്യമുണ്ടായില്ലെങ്കിൽ അടുത്ത സീസണിൽ അവർ കൊച്ചി വിട്ടാൽ അദ്‌ഭുതപ്പെടാനില്ല. ഇതേ നിലവാരമുള്ള സ്റ്റേഡിയം കേരളത്തിൽ വേറെയുള്ളത് കാര്യവട്ടത്താണ്. വടക്കൻ കേരളത്തിലാണ് കൂടുതൽ ഫുട്‌ബോൾ ആരാധകരുള്ളത്. അവിടേക്ക് മാറ്റാനുള്ള ഏക തടസ്സം ആവശ്യമായ സൗകര്യങ്ങളില്ലാത്തതാണ്. കൊച്ചി സ്റ്റേഡിയത്തിൽ ക്രിക്കറ്റും നടത്തുന്നതിന് ജി.സി.ഡി.എയ്ക്ക് തടസ്സമൊന്നുമില്ലെന്ന് ചെയർമാൻ വി. സലീം വ്യക്തമാക്കിയിട്ടുണ്ട്.