
മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി
January 13, 2020 3:00 pm
0
ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടതില്‍ സങ്കടമുണ്ടെന്ന് സുപ്രീംകോടതി. മറ്റു വഴികളില്ലാത്തതിനാലാണ് പൊളിക്കാന്‍ ഉത്തരവിട്ടതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. മരട് കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
കേരളത്തില്‍ ഇനി അധികൃത നിര്‍മാണങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.
അതേസമയം, ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഫ്ലാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ണമായിനീക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഫെബ്രുവരി 10ന് വീണ്ടും പരിഗണിക്കും.