
തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു
January 13, 2020 2:00 pm
0
തിരുവനന്തപുരം: കിളിമാനൂരില്‍ മദ്യപസംഘത്തിന്‍െറ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു. തമിഴ്നാട് സ്വദേശി ചെല്ലമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി.
നിര്‍മാണത്തിലിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തില്‍ രണ്ടു ദിവസം മുമ്ബ് അക്രമികള്‍ കൂട്ടം ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചെല്ലമണി ഇവിടെയുണ്ടായിരുന്നു. ഇയാള്‍ മദ്യപിക്കുന്നവരുടെ ഫോട്ടോ എടുത്ത് കെട്ടിടം പണിയുന്ന കോണ്‍ട്രാക്ടര്‍ക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. ചുടുകട്ട ഉപയോഗിച്ചാണ് അക്രമികള്‍ ചെല്ലമണിയെ കൊലപ്പെടുത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് പേര്‍ കൂടി അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോറന്‍സിക് സംഘമെത്തി മൃതദേഹം പരിശോധിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിയിലേക്ക് മാറ്റി.