Friday, 25th April 2025
April 25, 2025

കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം

  • January 10, 2020 4:00 pm

  • 0

കളിയിക്കാവിള: കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐ വില്‍സണ് ഒരു കോടി രൂപ സഹായധനം. തമിഴ്നാട് സര്‍ക്കാരാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.ജോലിയില്‍ നിന്ന് വിരമിക്കാന്‍ 15 മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് എ.എസ്.ഐവില്‍സണ്‍ ചെക്ക് പോസ്റ്റില്‍ വെടിയേറ്റ് മരിച്ചത്. മാര്‍ത്താണ്ഡം പരിത്തിവിളയില്‍ യേശുദാസിന്റെ മകനാണ് . ഏഞ്ചല്‍ മേരിയാണ് ഭാര്യ. മൂത്തമകള്‍ റെനീജ വിവാഹിതയാണ് . ബുദ്ധി സ്ഥിരതയില്ലാത്ത ഇളയമകള്‍ വിനീതയെ രാവിലെ ബൈക്കില്‍ സ്‌കൂളില്‍ കൊണ്ട് പോകുന്നതും തിരികെ കൂട്ടികൊണ്ട് വരുന്നതും വില്‍സനായിരുന്നു.

വില്‍സണ്‍ തമിഴ്നാട് പൊലീസില്‍ സ്‌പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനം നേടിയ വില്‍സന് മുപ്പത് വര്‍ഷത്തോളം സര്‍വീസുണ്ട് . രണ്ട് വര്‍ഷം മുമ്ബ് പ്രൊമോഷനെ തുടര്‍ന്ന് കളിയിക്കാവിള പൊലീസ് സ്റ്റേഷനില്‍ സ്‌പെഷ്യല്‍ എസ്.ഐയായി . കഴിഞ്ഞ നവംബറില്‍ മാര്‍ത്താണ്ഡത്ത് ബൈക്കപകടത്തില്‍ തലക്ക് പരിക്കേറ്റ വില്‍സന്‍ 15 ദിവസത്തോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് വീണ്ടും ജോലിക്കെത്തിയത്. .എസ്.ഐ വിത്സന്റെ കുടുംബത്തിന് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍ത്താണ്ഡത്ത് ദേശിയ പാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

അതേസമയം, കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പാലക്കാട് കസ്റ്റഡിയില്‍. വര്‍ഷങ്ങളായി പാലക്കാട് സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കന്യാകുമാരി, തിരുവിതാംകോട്, അടുപ്പ് വിളി സ്ട്രീറ്റ്,1/183A യില്‍ അബൂ ഹനീഫയുടെ മകന്‍ അബ്ദുല്‍ ഷെമീം (25), മുഹമ്മദ്‌ യൂസഫിന്റെ മകന്‍ തൗഫീഖ് (27) എന്നിവരാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ഷമീം 2014ല്‍ ചെന്നൈയില്‍ ഹിന്ദുമുന്നണി ഒാഫീസ് ആക്രമിച്ച്‌ ഒരാളെ കൊന്ന കേസിലും തൗഫീഖ് കന്യാകുമാരിയിലെ ബി.ജെ.പി നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ഇരുവര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെക്കന്‍ തമിഴ്നാട്ടിലെ ഭീകര പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് മുഖ്യപങ്കുള്ളതായി സൂചനയുണ്ട്. ഇവരടക്കം നാല് പേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തമിഴ്നാട് ഇന്റലിജന്‍സ് രണ്ടാഴ്ചമുമ്ബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ക്ക് ഭീകര വര്‍ഗീയ സംഘടനാബന്ധവും പൊലീസ് സംശയിക്കുന്നു.