Thursday, 23rd January 2025
January 23, 2025

യൂറോപ്യന് യൂണിയന് എം.പിമാരുടെ ജമ്മുകശ്മീര് സന്ദര്ശനം ; സര്ക്കാര് നടപടിക്കെതിരെ പ്രതിപക്ഷം

  • October 29, 2019 1:54 pm

  • 0

ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. 27 എം.പിമാരാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ സംഘം അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂണിയന്‍ എം പിമാർ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഡോവലുമായിയും കൂടിക്കാഴ്ച നടത്തി. എം.പിമാരുടെ സന്ദര്‍ശനം റോപ്യന്‍ യൂണിയന്റെ  ഔദ്യോഗിക പ്രതിനിധി സംഘമായല്ല എന്നാണ് വിവരം.

 

അതേസമയം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എം.പിമാരുടെ പ്രത്യേക  അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ  പ്രതികരിച്ചു. വിമാനത്താവളത്തില്‍വെച്ച് പ്രതിപക്ഷനേതാക്കളുടെ സര്‍വകക്ഷി സംഘം ശ്രീനഗറിൽ വെച്ച് തടഞ്ഞു.

 

ഞങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. പുറത്തിറങ്ങി ഒരു കശ്മീരിയെ പോലും കാണാന്‍ അനുവദിച്ചില്ല. ആഭ്യന്തര   കാര്യങ്ങൾക്കുള്ള

സ്റ്റാന്‍ഡിങ് കമ്മറ്റിയെ പോലും ബോധിപ്പിച്ചിട്ടില്ല. ഈ ദിവസം വരെ വിഷയത്തെ കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റിനെ ബോധിപ്പിച്ചിട്ടില്ല. എന്നാല്‍ യൂറോപ്യന്‍

എം.പിമാരെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ താല്‍പര്യം കാണിക്കുന്നു – ആനന്ദ് ശര്‍മ ആരോപിച്ചു.