Friday, 25th April 2025
April 25, 2025

പ്രണയം ബന്ധം പുറത്തറിഞ്ഞു; പിതാവ് വിവാഹിതയായ മകളുടെ കാമുകനെ കുത്തി കൊന്നു

  • January 10, 2020 11:55 am

  • 0

തൊടുപുഴ: പ്രണയ ബന്ധം അറിഞ്ഞ പിതാവ് മകളുടെ കാമുകനെ കുത്തികൊന്നു. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖാണ് സിയാദിനെ കുത്തിയത്. സിദ്ദിഖിന്റെ മകള്‍ വിവാഹിതയാണ്. പ്രതി ഇപ്പോള്‍ ഒളിവിലാണ്.

വിവാഹിതയായ മകളുമായി സിയാദിന് പ്രണയ ബന്ധമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. ഇത് സംന്ധിച്ച്‌ വീട്ടില്‍ വെച്ച്‌ തര്‍ക്കവും ഉണ്ടായിരുന്നു. സംഭവ ദിവസം രാത്രി സിയാദ് വീട്ടിലെത്തിയിരുന്നു. ഇത് തര്‍ക്കത്തിന് വഴി വെച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.