
ഇറാന് ഒരിക്കലും ആണവായുധമുണ്ടാകില്ല : ഡോണള്‍ഡ് ട്രംപ്
January 10, 2020 3:00 pm
0
വാഷിംഗ്ടണ്‍: ഇറാന് ഒരിക്കലും ആണവായുധമുണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഉപരോധങ്ങള്‍മൂലം ടെഹ്റാന്റെ സ്ഥിതി വളരെ മോശമായിരിക്കുകയാണ് . ഇറാനില്‍ ഇപ്പോള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ് ഉള്ളത് . പ്രശ്നപരിഹാരത്തിന് ഇറാന് ചര്‍ച്ച നടത്തുന്നുണ്ടോ ഇല്ലയോ എന്ന് നോക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാക്കിലെ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെ അമേരിക്ക ഇറാനുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.