Friday, 25th April 2025
April 25, 2025

മരട് ഫ്‌ളാറ്റുകളുടെ ആയുസ്സ് തീരാന്‍ ഇനി ഒരു നാള്‍ കൂടി മാത്രം

  • January 10, 2020 12:00 pm

  • 0

കൊച്ചി: 325-ഓളം കുടുംബങ്ങളുടെ പ്രിയപ്പെട്ട വീടായ മരട് ഫ്ലാറ്റിന്റെ ആയുസ്സ് തീരാന്‍ ഇനി നിമിഷങ്ങള്‍ മാത്രമനു അവശേഷിക്കുന്നത്. രണ്ടെണ്ണം ശനിയാഴ്ചയും ബാക്കി രണ്ടെണ്ണം ഞായറാഴ്ചയും മണ്ണടിയും . ഒരു നാള്‍ കഴിയുന്നതോടു കൂടി ഫ്ലാറ്റുകള്‍ വെറും അവശിഷ്ടങ്ങളായി മാറും. ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തില്‍ തകര്‍ക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ആല്‍ഫ സെറീന്‍ ഒഴികെയുള്ള എല്ലായിടത്തും സ്ഫോടകവസ്തുക്കള്‍ നിറച്ചുകഴിഞ്ഞു. വെള്ളിയാഴ്ച അവസാന കണക്ഷനുകള്‍ നല്‍കും. ഹോളിഫെയ്ത്ത് എച്ച്‌.ടു..യാണ് ആദ്യം വീഴുന്നത്. ശനിയാഴ്ച രാവിലെ 11 മണിയോട് കൂടി ആല്‍ഫ സെറീനിന്റെ രണ്ട് ടവറുകള്‍ നിലംപതിക്കുകയും ഞായറാഴ്ച രാവിലെ 11-ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ന്നുവീഴുംവ്യാഴാഴ്ച അന്തിമ വിലയിരുത്തലുകളായിരുന്നു. വെള്ളിയാഴ്ച മോക് ഡ്രില്ലുണ്ട്.

ഹോളിഫെയ്ത്ത് എച്ച്‌.ടു.., ആല്‍ഫ സെറീന്‍ ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ ശനിയാഴ്ച രാവിലെ ഒമ്ബതുമണിക്കു മുമ്ബ് ഒഴിപ്പിക്കും. എട്ടു മുതല്‍ നാലു വരെ ഇത്രയും ഭാഗത്ത് നിരോധനാജ്ഞയുണ്ട്. 200 മീ. അകലെ നിന്ന് സ്ഫോടനങ്ങള്‍ കാണാന്‍ കഴിയും. പറക്കല്‍രഹിത മേഖല (നോ ഫ്ളൈ സോണ്‍) യാണിത്. ഒഴിപ്പിക്കുന്ന പ്രദേശത്ത് വ്യാഴാഴ്ച അടയാളമായി കൊടി വെച്ചുതുടങ്ങി.ഫ്ളാറ്റുകള്‍ വീഴുമ്ബോഴുള്ള പ്രകമ്ബനം പഠിക്കാന്‍ ചെന്നൈ ഐ..ടി. സംഘം എത്തുകയും അതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ് വ്യാഴാഴ്ച വൈകീട്ട് ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ചു.

തീരപരിപാലന നിയമം ലംഘിച്ചാണ് മരടില്‍ ഫ്ലാറ്റുകള്‍ സ്ഥാപിച്ചത്. നീണ്ട നാളത്തെ പോരാട്ടത്തിനൊടുവിലാണ് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തീരുമാനമായത്. ഫ്ലാറ്റിന്റെ മുന്‍ ഉടമകള്‍ക്കും ഫ്ളാറ്റിലെ താമസക്കാരായിരുന്നവര്‍ക്കും ഫ്ലാറ്റ് മണ്ണടിയുന്ന കാഴ്ച്ച വേദനിപ്പിക്കുന്നത് തന്നെയാണ്. ഇന്നാണ് ഫ്‌ളാറ്റുകളുടെ മോക്ക് ഡ്രില്‍.