Friday, 25th April 2025
April 25, 2025

കല്യാണമേളം കഴിഞ്ഞ് ഗള്‍ഫുകാരന്‍ പറന്നു, പത്ത് പവനുമായി കഞ്ചാവ് കേസ് പ്രതിയോടൊപ്പം ഭാര്യയും മുങ്ങി

  • January 9, 2020 4:00 pm

  • 0

കോട്ടയം: കല്യാണം കഴിഞ്ഞ് പത്താം നാള്‍ ഗള്‍ഫുകാരന്‍ പറന്നു. മണവാട്ടിയാവട്ടെ, പഴയ കാമുകനെ ഭര്‍തൃവീട്ടില്‍ വിളിച്ചുവരുത്തി, അതും പാതിരാത്രിയില്‍. വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്ന് മനസിലാക്കിയ 19കാരി കാമുകനുമായി സ്ഥലം വിട്ടു, 10 പവന്റെ ആഭരണങ്ങളുമായി. കാമുകനാവട്ടെ, കഞ്ചാവ് കേസിലെ പ്രതിയും. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച്‌ അന്വേഷണം തുടങ്ങി.

ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്ബോള്‍ വിമാനത്താവളം വരെ ഒപ്പംപോയികരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.

മരുമകളും അമ്മായിയമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ കഴിഞ്ഞില്ല, പഴയ കാമുകന്‍ മൊബൈലില്‍ വിളിച്ചു. ഇതോടെ യുവതിയുടെ ദു:ഖമെല്ലാം പമ്ബകടന്നു. ഒരാള്‍ രാത്രിയില്‍ വീട്ടില്‍ വന്നുപോവുന്നുണ്ടെന്ന് അയല്‍വാസികളില്‍ ആരോ ആണ് അമ്മായിയമ്മയോട് പറഞ്ഞത്. പക്ഷേ, അവര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് രണ്ടും കല്പിച്ച്‌ അവര്‍ മരുമകളോട് കാര്യങ്ങള്‍ തിരക്കി. പക്ഷേ, പിറ്റെദിവസം മരുമകളെ കാണാതായി. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. എന്നാല്‍, കാമുകനും കാമുകിയും സുഖമായി ജീവിക്കട്ടെയെന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്. മകളെ ഇങ്ങോട്ട് കൊണ്ടുവരരുതെന്ന് യുവതിയുടെ മാതാപിതാക്കളും പൊലീസിനോട് പറഞ്ഞുവത്രേ. അതുകൊണ്ടുതന്നെ പൊലീസ് അന്വേഷണം ഏതാണ്ട് തണുത്ത മട്ടാണ്.