
ഫെയ്സ് ബുക്ക് അല്‍ഗൊരിതവുമായി വ്യാജ സന്ദേശം; വ്യക്തമാക്കി കേരളാ പോലീസ്
January 9, 2020 8:00 pm
0
ഫെയ്സ് ബുക്ക് അല്‍ഗൊരിതവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയൊരു വ്യാജ സന്ദേശമാണ് ഇപ്പോള്‍ മലയാളികള്‍ ആഘോഷിക്കുന്നത്. ഫെയ്സ് ബുക്ക് അല്‍ഗൊരിതം മാറ്റിയെന്നുമുള്ള ഒരു വ്യാജ സന്ദേശമാണ് പലഭാഗങ്ങളിലും പല സമയങ്ങളിലായി പ്രചരിക്കപ്പെട്ടത്. ഇത് സംബന്ധിച്ച് കേരളാ പോലീസാണ് ഇപ്പോള്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് അല്‍ഗൊരിതം മാറ്റിയെന്നും ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയുള്ളൂ എന്നുമായിരുന്നു വ്യാജ പ്രചരണം. ഒരാള്‍ ഒരു പോസ്റ്റിട്ടാല്‍ പിന്നെ അത് കോപ്പി പേസ്റ്റ് ആവുകയും… എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..’ എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകള്‍ ഇടുന്നതിന് മുന്‍പ് ശ്രദ്ധിക്കാന്‍ ആണ് പൊലീസ് പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
പുതിയ ‘ഫെയ്സ്ബുക്ക് അല്‍ഗോരിതം.’ കോപ്പി പേസ്റ്റ്..പേസ്റ്റോടു പേസ്റ്റ്. പോസ്റ്റ്മാന്‍മാരില്‍ അതിനിപുണന്മാരെന്നു കരുതുന്ന ട്രോളന്മാരും അല്ലാത്തവരും വരെ പെടുന്നു.കേശുമാമന്‍ സിന്‍ഡ്രോം എന്നൊക്കെ സോഷ്യല്‍ മീഡിയ ഓമനപ്പേരില്‍ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേര്‍ഷന്‍. ഒരാള്‍ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്…‘എനിക്കൊരു ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ..’ എന്നൊക്കെ പറഞ്ഞുള്ള പോസ്റ്റുകള്‍ കണ്ടില്ലേ ? ഉള്ള സുഹൃത്തുക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫെയ്‌സ് ബൂക്ക് അല്‍ഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാന്‍ കഴിയൂ എന്നും. പ്രധാനപ്പെട്ട പോസ്റ്റുകള്‍ അടങ്ങിയ ന്യൂസ് ഫീഡുകള്‍ മാത്രമാണ് അല്ലെങ്കിലും കാണാന്‍ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാല്‍ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക്
നമുക്ക് കേള്‍ക്കാനും കാണാനും കൂടുതല്‍ താല്പര്യമുള്ളവരെ ഫില്‍റ്റര്‍ ചെയ്താണ് ഫെയ്സ്ബൂക് കാണിക്കുക. കൂടുതല്‍ സംവദിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകള്‍ സ്വാഭാവികമായും ഫീഡുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ‘Facebook Algorithm Hoax’ എന്ന് സെര്‍ച്ച് ചെയ്താല്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. അതിനാല്‍ ഇത്തരം കോപ്പി പേസ്റ്റ് ഇടുന്നതിന് മുന്‍പ് ശ്രദ്ധിക്കൂ.
a